സ്ഥാപന ഘടന
പ്രസിഡന്റ്പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരി. വികസന പ്രവർത്തനങ്ങൾക്കും ഭരണനടപടികൾക്കും നേതൃത്വം നൽകുന്നു. | വൈസ് പ്രസിഡന്റ്ഭരണ പ്രവർത്തനങ്ങളിൽ സഹകരണം നൽകുന്നു. പ്രസിഡന്റിന്റെ അഭാവത്തിൽ ഭരണ ചുമതലകൾ നിർവഹിക്കുന്നു. | സ്ഥിരം സമിതികൾവികസനം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ നിയന്ത്രിക്കുന്ന സമിതികളാണ്. |
വികസന സ്റ്റാന്റിംഗ് കമ്മിറ്റിവികസന പദ്ധതികൾ നടപ്പാക്കുന്നു. ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നു. | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിപഞ്ചായത്തിന്റെ വരുമാനവും ചെലവുകളും നിയന്ത്രിക്കുന്നു. | ആരോഗ്യ-വിദ്യാഭ്യാസ കമ്മിറ്റിആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സമിതി. |
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നു. സാമൂഹിക സുരക്ഷയും ക്ഷേമ പ്രവർത്തനങ്ങളും ലക്ഷ്യമിടുന്നു. | മറ്റ് ഉപസമിതികൾപ്രത്യേക മേഖലകളിലെ പ്രവർത്തനങ്ങൾക്കായി രൂപീകരിക്കുന്നവ. പദ്ധതികൾക്ക് സഹായം നൽകുന്നു. | |
അസിസ്റ്റന്റ് സെക്രട്ടറിഭരണ-ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം. കുടുംബശ്രീ, ക്ഷേമപദ്ധതികളുടെ ഏകോപനം, പട്ടികജാതി വികസന പദ്ധതികളുടെ നിർവഹണ ചുമതല എന്നിവ വഹിക്കുന്നു. | ജൂനിയർ സൂപ്രണ്ട്ദൈനംദിന ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടികൾ, ജീവനക്കാരുടെ മേൽനോട്ടം എന്നിവ നിർവഹിക്കുന്നു. | ഹെഡ് ക്ലാര്‍ക്ക് / ഹെഡ് അക്കൗണ്ടന്റ്സാമ്പത്തിക ഇടപാടുകൾ, വരുമാന-ചെലവ് കണക്കുകൾ, ബജറ്റ്, നികുതി, ധനകാര്യ രേഖകൾ എന്നിവ ക്രമീകരിക്കുന്നു. |
സീനിയർ ക്ലർക്ക്ഓഫീസ് രേഖകൾ, ഭരണ നടപടികൾ, വിവിധ സെക്ഷനുകളുടെ പ്രവർത്തനം, ഫയൽ പരിശോധന എന്നിവ ഏകോപിപ്പിക്കുന്നു. | ക്ലർക്ക്ഫയലുകളും രേഖകളും കൈകാര്യം ചെയ്യുന്നു. നികുതി പിരിവ്, അപേക്ഷകൾ, ഓഫീസ് രജിസ്റ്ററുകൾ, വാർഡ് സേവനങ്ങൾ എന്നിവ നിയന്ത്രിക്കുന്നു. | ഓഫീസ് അറ്റൻഡന്റ്ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം, രേഖകൾ കൈമാറൽ, ഓഫീസ് ക്രമീകരണം തുടങ്ങിയവ ചെയ്യുന്നു. |
പ്രധാന ഘടകങ്ങളുടെ ചുരുക്ക വിവരണം
1. ഗ്രാമസഭ:
പഞ്ചായത്തിലെ ജനങ്ങളുടെ പൊതുയോഗം. വികസന പദ്ധതികൾ, പൊതുജന ആവശ്യങ്ങൾ എന്നിവ ചർച്ച ചെയ്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നു.
2. ഗ്രാമപഞ്ചായത്ത് കമ്മിറ്റി:
ജനപ്രതിനിധികളടങ്ങിയ ഭരണസമിതി.
3. പ്രസിഡന്റ് & വൈസ് പ്രസിഡന്റ്:
പഞ്ചായത്തിന്റെ പ്രധാന ഭരണനേതാക്കൾ. ഭരണനടപടികള്‍ക്ക് നേതൃത്വം നല്‍കുന്നു.
4. സ്ഥിരം സമിതികൾ:
വികസനം, ധനകാര്യം, ആരോഗ്യം, ക്ഷേമം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു.
5. പഞ്ചായത്ത് സെക്രട്ടറി:
പഞ്ചായത്തിന്റെ പ്രധാന ഭരണ ഉദ്യോഗസ്ഥനാണ് സെക്രട്ടറി. ഓഫീസ് പ്രവര്‍ത്തങ്ങള്‍, ഫയല്‍ നടപടികള്‍, ഭരണ നിര്‍വ്വഹണം എന്നിവ ഏകോപിപ്പിക്കുന്നു.