മുൻ പ്രസിഡണ്ടുമാർ

മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരുടെ ചരിത്രം

1951 മുതൽ 1961 വരെ മുളിയാർ പ്രദേശത്ത് അനൗദ്യോഗിക പ്രസിഡൻ്റ് ഭരണസംവിധാനമാണ് നിലനിന്നിരുന്നത്. ഭൂനികുതി അടക്കുന്നവരുടെ കൈയുയർത്തിയുള്ള വോട്ടടുപ്പിലൂടെ യായിരുന്നു ആ കാലയളവിൽ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തിരുന്നത് 1961-ൽ മുളിയാർ പഞ്ചായത്ത് ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടതോടെ ശ്രീ പി. ടി. അബ്ദുള്ള ഹാജി ആദ്യ പ്രസിഡൻ്റായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ ഭരണകാലം 1961 മുതൽ 1963 വരെയായിരുന്നു. തുടർന്ന് 1963 ഡിസംബർ 21-ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ 1964 ജനുവരി 1-ന് പുതിയ ഓഫീസ് സംവിധാനം നിലവിൽ വരുകയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഔദ്യോഗികമായി ചുമതലയേൽക്കുകയും ചെയ്തു. അതോടൊപ്പം ശ്രീ മേലത്ത് നാരായണൻ നമ്പ്യാർ പ്രസിഡൻ്റായി അധികാരമേറ്റു. അദ്ദേഹത്തിന്റെ ദീർഘകാല ഭരണകാലം 1964 ജനുവരി 1 മുതൽ 1979 ഓഗസ്റ്റ് 26 വരെ നീണ്ടുനിന്നു. തുടർന്ന് 1979 ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 23 വരെ ശ്രീ രഘുരാമ നായക്ക് സ്പെഷ്യൽ ഓഫീസറായി എക്സിക്യൂട്ടീവ് ഭരണച്ചുമതല വഹിച്ചു. 1979 സെപ്റ്റംബർ 24-ന് പുതിയ ഭരണസമിതി അധികാരമേറ്റതോടെ ശ്രീ മേലത്ത് നാരായണൻ നമ്പ്യാർ വീണ്ടും പ്രസിഡൻ്റായി ചുമതലയേറ്റു. 1985 സപ്തംബർ 3 ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് വൈസ് പ്രസിഡൻ്റായിരുന്ന ശ്രീ ഇ. കെ. ഗോപാലൻ പ്രസിഡൻ്റ് ചാർജ് ഏറ്റെടുത്തു. തുടർന്ന് 1988 ഫെബ്രുവരി 5 മുതൽ 1995 ഒക്ടോബർ 2 വരെ ശ്രീ കെ. നാരായണൻ നായർ പ്രസിഡൻ്റായുള്ള ഭരണസമിതി പഞ്ചായത്തിനെ നയിച്ചു. 1994-ൽ പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നത് പ്രാദേശിക സ്വയംഭരണ ചരിത്രത്തിലെ ഒരു നിർണായക ഘട്ടമായി. തുടർന്ന് 1995 ഒക്ടോബർ 4-ന് ശ്രീ ബി. ഉമ്മർ സാഹിബ് പ്രസിഡൻ്റായുള്ള പുതിയ ഭരണസമിതി അധികാരമേറ്റു. 1998 ജൂൺ 11 ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ശ്രീ ബി. സുലൈമാൻ പ്രസിഡൻ്റായി ചുമതലയേറ്റു. 2000 മുതൽ 2005 വരെ ശ്രീമതി മറിയുമ്മ അബ്ദുൾ ഖാദർ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചു. 2005 മുതൽ 2010 വരെ ബി. സുലൈമാൻ പ്രസിഡൻ്റായുള്ള ഭരണസമിതി വീണ്ടും അധികാരത്തിലെത്തി. എന്നാൽ 2008- ജൂലൈ 12 ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ശ്രീ ഖാലിദ് ബെല്ലിപ്പാടി പ്രസിഡൻ്റായി ചുമതലയേറ്റു, 2010 വരെ സേവനമനുഷ്ഠിച്ചു. തുടർന്ന് 2010 മുതൽ 2015 വരെ ശ്രീമതി വി. ഭവാനി, 2015 മുതൽ 2020 വരെ ശ്രീ ഖാലിദ് ബെല്ലിപ്പാടി, 2020 മുതൽ 2025 വരെ ശ്രീമതി മിനി പി എന്നിവർ പ്രസിഡൻ്റുമാരായി സേവനമനുഷ്ഠിച്ചു. 2025 മുതൽ ശ്രീ കെ. ബി. മുഹമ്മദ് കുഞ്ഞി പ്രസിഡൻ്റായി ചുമതലയേറ്റ് മുളിയാർ ഗ്രാമപഞ്ചായത്തിന്റെ വികസനയാത്രയ്ക്ക് നേതൃത്വം നൽകി വരുന്നു.

കാലാവധി പട്ടിക

ക്രമംപ്രസിഡൻ്റ്കാലാവധി
1പി. ടി. അബ്ദുള്ള ഹാജി1961–1963
2മേലത്ത് നാരായണൻ നമ്പ്യാർ1964–1979
3മേലത്ത് നാരായണൻ നമ്പ്യാർ1979–1985
4ഇ. കെ. ഗോപാലൻ1985–1988
5കെ. നാരായണൻ നായർ1988–1995
6ബി. ഉമ്മർ സാഹിബ്1995–1998
7ബി. സുലൈമാൻ1998–2000
8മറിയുമ്മ അബ്ദുൾ ഖാദർ2000–2005
9ബി. സുലൈമാൻ2005–2008
10ഖാലിദ് ബെല്ലിപ്പാടി2008–2010
11വി. ഭവാനി2010–2015
12ഖാലിദ് ബെല്ലിപ്പാടി2015–2020
13മിനി പി2020–2025
14കെ. ബി. മുഹമ്മദ് കുഞ്ഞി2025–നിലവിൽ
© 2026 Muliyar Grama Panchayat